Saturday, December 29, 2012

പശ്ചിമഘട്ട രക്ഷായാത്ര -ഭാഗം 2



പശ്ചിമഘട്ട രക്ഷായാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ കയ്യേറ്റങ്ങളുടേയും വിനാശങ്ങളുടേയും നീണ്ട നിരതന്നെ ഞങ്ങള്ക്ക് കാണാനായി .. പാനോംകാടിനടുത്തുകൂടി പുഴയോരത്തുകൂടെ ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം നടക്കുന്നുണ്ടായിരുന്നു ... 


കാടിനകത്തുകൂടി വയനാട്ടിലേയ്ക്ക് പുതിയൊരു റോഡുകൂടി വരുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു ..

അവിടം സന്ദര്‍ശിയ്ക്കാന്‍ പോയപ്പോള്‍ കാട്ടിനരികില്‍ നൂറുകണക്കിനു ചിത്രശലഭങ്ങള്‍ പുഴയോരത്തെ നനഞ്ഞ മണ്ണിലിരുന്നു ലവണം നുണയുകയായിരുന്നു .. 


ഇതില്‍ കോമണ്‍ ആല്‍ബട്രോസും ചോക്കലേറ്റ് ആല്‍ബട്രോസും ഒപ്പം നീലക്കുടുക്കയും നാട്ടുകുടുക്കയും ചോലവിലാസിനിയും കാക്കപ്പൂമ്പാറ്റയുമൊക്കെ ഉണ്ടായിരുന്നു .. 


ആള്‍ക്കാര്‍ സമീപത്ത് ചെന്നപ്പോള്‍ അവ ഇളകിപ്പറന്ന്പൂമ്പാറ്റമഴയായി ചുറ്റും പെയ്തിറങ്ങി 

നാട്ടുകുടുക്കകള്‍


ഒപ്പം പുല്‍നീലിയും പൊട്ടുവാലാട്ടിയും 


പി‌ന്നെ  കോമാളിശലഭവും 


സംരക്ഷിയ്ക്കപ്പെടേണ്ട വന്യജീവികളായ പൂമ്പാറ്റകള്‍ക്കുനേരെ ആക്രമണങ്ങളും വ്യാപകമാണ്.. പുഴയില്‍ കളിച്ചുകൊണ്ടിരുന്ന സ്ഥലവാസികളായ രണ്ടു കുട്ടികളുടെ വികൃതിയില്‍ പൊലിഞ്ഞ ജീവനുകള്‍ .. വേദനയോടെ നോക്കിനിക്കേണ്ടിവന്നു.. 

Saturday, December 1, 2012

പശ്ചിമഘട്ടരക്ഷായാത്ര -ചില ചിത്രങ്ങള്‍ -ഭാഗം 1

Libythea  lepita

പശ്ചിമഘട്ടരക്ഷായാത്രാസംഘം വൈതല്‍മലയിലെ നീരുറവയുടെ അരികിലിരുന്ന് ലഘുഭക്ഷണം കഴിയ്ക്കുമ്പോള്‍ അവിടെയുള്ള പാറപ്പുറത്ത് വെയിലേറ്റിരിയ്ക്കുകയായിരുന്
നു ഈ ചൂണ്ടന്‍ (.Common Beak)

Cheritra freja

ഞങ്ങള്‍ നടന്ന വഴിയോരത്ത് പുല്ലിലിരുന്ന്  വെയില്‍ കായുകയായിരുന്നു നീണ്ട വാലുള്ള ഈ ഇമ്പീരിയല്‍ .വല്ലപ്പോഴും മാത്രം ചിറകു നിവര്‍ത്തിയിരിക്കുന്ന ഈ സുന്ദരി മനോഹരമായി ഏറെനേരം പോസുചെയ്തുനിന്നു ....


പശ്ചിമഘട്ടത്തിന്‍റെ, കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാന മലകളാണ്   വൈതലും കോട്ടത്തലച്ചിയും .കുരിശുമലയാക്കിയാണെങ്കിലും ഫാ. തോമസും അനുയായികളും കോട്ടത്തലച്ചിയെ കണ്ണൂര്‍ ജില്ലാ പരിസ്ഥിതിസമിതിയ്ക്കൊപ്പം ചേര്ന്ന്‍ സംരക്ഷിച്ചിരിയ്ക്കുകയാണ്. അവിടേയ്ക്കു കയറുമ്പോള്‍ കുരിശിനടുത്ത്നിങ്ങള്ക്ക് ഈ ബോര്‍ഡ് കാണാം .





ഇതാണ് ആര്‍ഷഭാരത സംസ്കാരം .ഏതു മതവിശ്വാസിയായാലും നാം ഈ വിശ്വാസമാണ് നിലനിര്‍ത്തേണ്ടത് .....

കൊട്ടത്തലച്ചിയിലെ ഒരു അപൂര്‍വ്വ ഓര്‍ക്കിഡ്

ജൈവവൈവിധ്യത്തിന്‍റെ അപൂര്‍വ്വ കലവറകളായ പശ്ചിമഘട്ടമലനിരകള്‍ മൊത്തമായും ചില്ലറകളായും ഇലക്ട്രിക് വെടികള്‍ പൊട്ടിച്ചു വന്‍കിട മുതലാളിമാര്‍ക്ക് തോട്ടങ്ങളാക്കാനുമൊക്കെയായി ഇടിച്ചും കയ്യേറിയും നശിപ്പിക്കാനായി തീറെഴുതിക്കൊടുത്തുകൊണ്ടിരിയ്ക്കുകയാണ്ഇവിടത്തെ  ഭരണവര്‍ഗ്ഗം .... ഇതിനെതിരെയാണ് പശ്ചിമഘട്ട രക്ഷാസമിതി യാത്ര തുടങ്ങിയിരിയ്ക്കുന്നത് .കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയായിക്കഴിഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി 9447089027



Tuesday, November 27, 2012

കുഞ്ഞിക്കാക്കാപ്പൂ....



ഇത് കാക്കാപ്പൂ ... ഏകദേശം 3 സെ.മീ. മാത്രം ഉയരം വയ്ക്കുന്ന ഈ കാക്കാപ്പൂവിനെ പൊന്‍മുടിയിലെ ഒരു കരിംപാറയിലാണ് കണ്ടത് ..

Friday, November 9, 2012

മഞ്ഞച്ചേര.....







ഞങ്ങളുടെ ആമ്പല്‍ക്കുളത്തില്‍ കുളിയ്ക്കാന്‍ വന്ന മഞ്ഞച്ചേര...

Saturday, September 1, 2012

കീരിപ്പച്ച







ഈ ചെറുചെടിയെ കീരിപ്പച്ച എന്നു വിളിക്കാൻ കാരണം രസകരമായ ഒരു കാര്യമാണ്..പാമ്പ് മുന്നിൽ വന്നുപെട്ടാൽ കീരി ഓടിപ്പോയി  കീരിപ്പച്ചയുടെ ഇല പറിച്ചെടുത്ത് ചവച്ച് പാമ്പിനുനേരെ തുപ്പുമത്രെ! പാമ്പ് അപ്പോള്‍ പേടിച്ചോടുമത്രെ.  സത്യമോ എന്നറിയില്ല. ഇതിനു പാമ്പിനെ പേടിപ്പിക്കാനുള്ള എന്തെങ്കിലും കഴിവുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിയ്ക്കുന്നു.. എന്നാല്‍ ഇതിനു നല്ല ഗുണങ്ങള്‍ വേറെയുമുണ്ട്.. ആദിവാസികള്‍ മലകയറുമ്പോള്‍ കിതയ്ക്കാതിരിക്കാന്‍ ഇതിന്റെ ഇലയും തണ്ടും ചവയ്ക്കാറുണ്ടത്രെ. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാന്‍ ഇതിനു കഴിവുണ്ട് . ഇതിന്റെ വിത്ത് പെണ്ണൂങ്ങളുടെ പഴ്സിന്റെ ആകൃതിയിലായതിനാല്‍ ലേഡീസ് പഴ്സ് എന്നാണ് ഇംഗ്ലീഷുകാര്‍ വിളിയ്ക്കുന്നത്.. ശാസ്ത്രനാമം ഒഫിയോറൈസ മംഗോസ്..  

Sunday, August 19, 2012

നനവിലെ ചിലന്തികള്‍ .....







ഇവളും വല കെട്ടാറില്ല  ..സാമാന്യം നല്ല വലുപ്പമുണ്ട് . ഒന്നാംതരം കീടനാശിനിയാണ്

Saturday, August 11, 2012

നനവിലെ ചിലന്തികള്‍ - 1








നനവില്‍ ഞങ്ങള്‍ക്കൊപ്പം താമസിയ്ക്കുന്ന അനേകം ചിലന്തികളില്‍ ഒരാള്‍ ... വലകെട്ടാതെ ഞങ്ങളുടെ വീടിനകത്ത് ഓടിനടന്ന് ഇരപിടിച്ചാണിവള്‍ കഴിയുന്നത്.. തവിട്ടു നിറമുള്ള ഇവള്‍ക്ക് സാമാന്യം നല്ല വലുപ്പമുണ്ട് ,ഇപ്പോള്‍ത്തന്നെ .. ഇനിയും വളരുമെന്ന് തോന്നുന്നു ..

Wednesday, July 18, 2012

കുഞ്ഞന്‍ തവള

മഴക്കാലമായതോടെ മാടായിപ്പാറയില്‍ ചെറുതും വലുതുമായ നിരവധി തവളകള്‍ ചാടിനടയ്ക്കാന്‍ തുടങ്ങി. അവയില്‍ ഒരു കുഞ്ഞു സുന്ദരന്‍ ... 

Saturday, July 14, 2012

നാലുമണിപ്പൂവ്


നാണമില്ലേ കിടന്നുറങ്ങാന്‍ പകല്‍ ...

Wednesday, May 16, 2012

മാണ്ഡൂക്യം....




വേനല്‍മഴയ്ക്കുശേഷം നനവിലെ ആമ്പല്‍ക്കുളത്തിലെത്തിയതാണ് ഈ സുന്ദരി... ഇവള്‍ക്ക് ഇവളുടെ മൂന്നിലൊന്നോളം മാത്രം വലുപ്പമുള്ള നാലഞ്ചു ഭര്‍ത്താക്കന്‍മാരുമുണ്ട് .. 

ഇവര്‍കുറെനേരം പാടിത്തകര്‍ത്തു..പിന്നെ പ്രണയം തുടങ്ങി...
തലേദിവസത്തെ പ്രണയത്തിന്റെ ബാക്കിപത്രമായി കുളത്തിലെ ചെടികളില്‍ സോപ്പ് പതപ്പിച്ചപ്പോലെ മുട്ടകളിട്ടുവച്ചു ..ഇങ്ങനെ മൂന്നുദിവസമിവള്‍ മുട്ടകളിട്ടു. 
 ഇവര്‍ക്കൊപ്പം കാട്ടുമണവാട്ടികളും പ്രണയാഘോഷത്തിന്നായി എത്തിയിട്ടുണ്ട്. 
 ഒരുവന്‍ ആമ്പല്‍പ്പൂമൊട്ടിലിരുന്ന് പ്രണയഗാനം  പാടുകയാണ്
ഇടയ്ക്കൊരു കുസൃതിയും.. 
സപ്പോട്ടമരം നിറയെ കായ്ച്ചത് തവളകളോ...?


കുളത്തിലെ സ്ഥിരവാസിയായ  പുള്ളിത്തവള ഈ ബഹളങ്ങളൊക്കെ കേട്ടിട്ടും കണ്ടിട്ടും ഒന്നും ശ്രദ്ധിയ്ക്കാതെ അനങ്ങാതെ കിടന്നു..


Sunday, April 29, 2012

Violet Chilly



 മനോഹരമായ ഈ മുളക് മുറ്റത്ത് ചെടിയായി നട്ടുവളര്‍ത്താം.,,, കായ്കളും പൂവും ഒക്കെ നല്ല ഭംഗിയാണ്. കടും വയലറ്റ് നിറമുള്ള മുളകുകള്‍ പഴുത്താല്‍ നല്ല ചുവപ്പ് നിറമാകും. ഇലകള്‍ക്കും അല്പ്പം വയലറ്റ് ഛായയുള്ള നിറമാണ്. പൂക്കളും വയലറ്റ്.                                                      



                                                                                                                                                     
പഴുത്ത മുളക്


Sunday, April 8, 2012

കഞ്ഞിയും ചമ്മന്തിയും ..





യാതൊരു  രാസവസ്തുക്കളും ഉപയോഗിക്കാതെ,
 അഴുകി കമ്പോസ്റ്റായ ജൈവവസ്തുക്കളും
 പക്ഷികളുടെ കാഷ്ഠവും മാത്രം ഉപയോഗിച്ച്
 വളര്‍ന്ന് വിളഞ്ഞ 
ഓര്‍ക്കയമ എന്ന കൈപ്പാട് (പൊക്കാളി) നെല്ലിന്‍റെ
 അരികൊണ്ടുണ്ടാക്കിയ
 പാലുപോലത്തെ
കഞ്ഞിയും,
 തേങ്ങയും മാങ്ങയും
 പുതിനയും കറിവേപ്പിലയും
 കാന്താരിമുളകും ചതച്ചുണ്ടാക്കിയ
 ചമ്മന്തിയും.. 

Thursday, April 5, 2012

തുരന്നു തീര്‍ക്കുന്ന അമ്മയുടെ മാറിടം....


ത് അമ്മയുടെ മാറിടം .....
വര്‍ഷജലം പിടിച്ചുവെച്ച്,
 സസ്യവേരുകളാല്‍ വിഷമാലിന്യങ്ങളകറ്റി,
 മനുഷ്യനടക്കമുള്ള മക്കള്‍ക്കെല്ലാമുള്ള ജീവജലമായ് മാറ്റി,
സ്നേഹമയിയായ ഭൂമിയമ്മ 
പ്രാണസംരക്ഷണത്തിനായും
 കാര്‍ഷികാഭിവൃദ്ധിയ്ക്കായും 
 മുലപ്പാല്‍ പോലെ ചുരത്തിത്തരുന്ന 
 ജീവജലത്തിന്റെ ഉറവിടം..... 
മാന്തിമാന്തിത്തീരുന്ന ജീവന്റെ നനവിടം..
അമ്മയുടെ മാറിടം..... 
ഭൂമിയുടെ കാവലിടം.. 
ആര്‍ക്കും നഷ്ടമില്ലെങ്കില്‍ ,
ഭൂമി നാളെ മരുഭൂവാകുന്നതില്‍ 
ആര്‍ക്കും ഒന്നുമില്ലെങ്കില്‍ ,
തീരാന്‍പോകുന്ന ,
 വരുംതലമുറയുടെ
ജീവന്‍റെയാധാരം..... 

പയ്യന്നൂരിലെ എച്ചിലാംവയല്‍ കുന്ന്‍

Monday, March 19, 2012

ഇവള്‍ക്ക് തുണയാര് ....


ഇവള്‍ 
ഒരു തമിള്‍ ബാലിക.....
 കുടുംബാംഗങ്ങളോടൊത്ത് 
കൂടംകുളം സമരപ്പന്തലിലെത്തിയ 
ഒരു നിഷ്കളങ്കശൈശവം ......
 ഓമനത്തമുള്ള 
ഈ കുഞ്ഞുമുഖത്തെ പൊള്ളിക്കാന്‍
 ഇവളുടെ വീട്ടുമുറ്റത്ത് 
ഒരാണവനിലയം പണിതിരിയ്ക്കുന്നു......
 ഉടന്‍ അത് പ്രവര്‍ത്തനമാരംഭിയ്ക്കുമത്രേ.
.ഇവളെപ്പോലുള്ള 
പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ 
ജീവിതങ്ങള്‍ ചുട്ടുകരിച്ചിട്ടു വേണോ,
 ചെലവേറിയതും 
ഒട്ടും ലാഭകരമല്ലാത്തതും
 നിര്‍മാണത്തിനും സംരക്ഷണത്തിനും
 അനേകകോടികള്‍ ചെലവിടേണ്ടതും
 അല്‍പ്പകാലം അല്‍പ്പം ഊര്‍ജ്ജം കിട്ടിയശേഷം
 അതിന്റെ മുന്നൂറിരട്ടി വര്‍ഷം 
പിന്നേയും 
ചോര്‍ന്നൊലിക്കാതെയും ചൂടാകാതെയും 
മാലിന്യങ്ങള്‍
 സംരക്ഷിയ്ക്കേണ്ടതുമായ
 ഒരാണവ ബോംബ് 
സ്ഥാപിയ്ക്കേണ്ടത്.....?

Saturday, March 17, 2012

ശിക്ഷകരല്ല .... !


നാട്ടില്‍ നിന്നും പിടിച്ച് കാട്ടില്‍ കൊണ്ടുവിടാന്‍ വനപാലകര്‍ കൊണ്ടുവന്നതാണിവനെ ... ആറളത്തെ വനം വകുപ്പ് മന്ദിരത്തില്‍ എത്തിയപ്പോഴേക്ക് സമയം രാത്രിയായി . ഈ വിരുതനാണെങ്കില്‍ ചാക്കു തുളച്ച് പുറത്തു വരികയും ചെയ്തു. തിരികെ ചാക്കിലാക്കും മുമ്പ് ഒരു ക്ലിക്ക്... 

രാത്രിയില്‍ , ഏകദേശം ഒരു വയസ്സാകാറായ ഈ കുഞ്ഞു മലമ്പാമ്പിനെ ,കാട്ടില്‍ കൊണ്ടുവിടാന്‍  പോകുന്ന ജീപ്പില്‍ ഇവന്‍റെ തൊട്ടടുത്തിരുന്ന് യാത്ര ചെയ്യാന്‍ ഒരു അപൂര്‍വ്വാവസരവും കിട്ടി..ഹോ... എന്തൊരു മണമായിരുണെന്നോ ഇവന് .. പോകുന്ന വഴിയ്യ്ക്ക് രണ്ടു കാട്ടുപന്നികള്‍ ,ഒരു സാംബര്‍മാന്‍ (മ്ലാവ്) എന്നിവരേയും കാണാന്‍ പറ്റി... 

രാവിലെയാണെങ്കില്‍ രണ്ടര മീറ്റര്‍ വലുപ്പമുള്ള ഒരുഗ്രന്‍ രാജവെമ്പാലയേയും കാട്ടില്‍കൊണ്ട്  വിട്ടിരുന്നു... കാട്ടില്‍ ചൂട് കൂടുന്നതാണോ ഇവരൊക്കെ നാട്ടിലേയ്ക്കിറങ്ങാന്‍ കാരണം..?

Monday, March 12, 2012

ചുവര്‍ത്തവള..





ഇത്   കുളിമുറ യുടേയും മറ്റും  ചുവരില്‍ കയറിയിരിയ്ക്കുന്ന ഒരിനം ചെറിയതവളയാണ്. നാട്ടില്‍ അപൂര്‍വ്വം .ആറളത്തെ വനം വകുപ്പ് കെട്ടിടത്തിലെ ചുവരിലാണിവന്‍ ഇരിയ്ക്കുന്നത്...













Saturday, January 28, 2012

പച്ചിലയിലൊരു പച്ചപ്പുഴു ....


ഇത് ഒരു പൂമ്പാറ്റയൂടെ ബാല്യം ..സൂത്രക്കാരനാണേ....തൊട്ടാല്‍ ഭയങ്കര ചൊറിച്ചിലായിരിക്കും ... 

Wednesday, January 18, 2012

ധൃതരാഷ്ട്രാലിംഗനം ..... !




ഇത് ഒരു കോളിയാണ് .മരത്തില്‍ വീണ ചെറുവിത്ത് മുളച്ചു വളര്‍ന്നപ്പോള്‍ ധൃതരാഷ്ട്രാലിംഗനം  പോലായി. മരത്തെ അപ്പാടെ നശിപ്പിച്ച് വളര്‍ന്നുവരുന്ന കോളിയുടെ നടുവില്‍നിന്നും മുകളിലേയ്ക്ക് നോക്കുമ്പോള്‍ ...





Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

Blog Archive

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP